Sunday, December 21, 2025
No menu items!
Homeവാർത്തകൾബ്ര. ജോയി തേയ്ക്കാനത്ത് മികച്ച ക്രിയേറ്റീവ് പ്രിൻസിപ്പാൽ

ബ്ര. ജോയി തേയ്ക്കാനത്ത് മികച്ച ക്രിയേറ്റീവ് പ്രിൻസിപ്പാൽ

ചെങ്ങമനാട്: കുട്ടികളുടെ കലാ കായിക വിദ്യാഭ്യാസ ആരോഗ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി, മികച്ച പഠനരീതികളിലൂടെ ഓരോ കുട്ടകളുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ പരിശീലനവും പ്രോത്സാഹനവും നൽകി വിവിധ മേഖലകളിൽ മുൻനിരയിൽ എത്തിക്കുവാൻ കുട്ടികളോടൊപ്പം നിന്ന് പ്രവർത്തിച്ച് വരുന്ന ബ്രദർ ജോയി തേയ്ക്കാനത്തിന് മികച്ച ക്രിയേറ്റീവ് പ്രിൻസിപ്പാളിനുള്ള അവാർഡ് ലഭിച്ചു. കൊച്ചി ഗോഗുലം പാർക്ക് കൺവൻഷൻ സെന്ററിൽ നടന്ന ഫെഡറേഷൻ ഓഫ് പ്രൈവറ്റ് സ്കൂൾസ് ആൻഡ് അസോസിയേഷൻസിന്റെ (എഫ്എപി) അവാർഡ് ദാന ച്ചടങ്ങിൽ വെച്ച് മികച്ച സ്കൂളിനുള്ള അവാർഡ് അണക്കര മോണ്ട്ഫോർട്ട് സ്കൂളിനുവേണ്ടി പ്രിൻസിപ്പാൾ ബ്ര. ജോയി തേയ്ക്കാനത്ത് ഏറ്റുവാങ്ങി.

സ്വകാര്യ സ്കൂളുകളെ ശാക്തീകരിക്കുക, ഇന്ത്യയുടെ പുരോഗമന വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ അടിത്തറ ശക്തിപ്പെടുത്തി സ്കൂളുകളിലെ മികച്ച സംഭാവനകൾ അംഗീകരിക്കുക, അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ നൽകുക തുടങ്ങിയ കാര്യങ്ങളിലൂടെ ഫെഡറേഷൻ സ്വകാര്യ സ്കൂളുകളെ ഏകോപിപ്പിച്ച് പ്രവർത്തിച്ച് വരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments