തലയോലപ്പറമ്പ്: കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ് എൻ ഡിപി യൂണിയനിലെബ്രഹ്മമംഗലം 740 ശാഖയുടെ വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും ശാഖ യോഗം ഹാളിൽ യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ്ബാബുവിന്റെ അധ്യക്ഷതയിൽ കൂടി.യൂണിയൻ പ്രസിഡന്റ് ഈ ഡി പ്രകാശൻ യോഗം ഉൽഘാടനം ചെയ്തു. പുതിയ ഭാരവാഹികളായിഅജിത്കുമാർ അഭിജിത് ഭവൻ (പ്രസിഡന്റ് )രാജീവ് ശേഖർ (വൈസ് പ്രസിഡന്റ് )കെ പി ജയകാശ് (സെക്രട്ടറി )കെ ബി ഷാജി സൂര്യ (യൂണിയൻകമ്മിറ്റി )എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ശാന്തകുമാർ വടക്കേകാലായിൽ , ബാലകൃഷ്ണൻവേലിക്കകത്, കൃഷ്ണകുമാർകാഞ്ഞിരത്തിങ്കൽ , രാഗിണിഗോപി, ബാബു അഖിൽഭവൻ, സന്തോഷ് പൂമതിതറയിൽ, സജിഭാരതിനിവാസ് എന്നിവരെയും പഞ്ചായത്ത് കമ്മിറ്റി യിലേക്ക് ദാമോദരൻ അശ്വതി, സുരേഷ് ബാബു അപർണ്ണ നിവാസ്, വിശ്വoഭരൻകുറ്റി മാഞ്ചുവട്ടിൽ എന്നിവരെയും തെരഞ്ഞെടുത്തു.
എസ് എസ് ഏൽ സി പ്ലസ്ടു മികച്ച വിജയികൾക്ക് ക്യാഷ് അവാർഡും മോമെന്റവും യൂണിയൻ സെക്രട്ടറി വിതരണം ചെയ്തു. പ്രസിഡന്റ് ഗോപി സ്വാഗതം ആശംസിച്ചു. റിപ്പോർട്ടും കണക്കും സെക്രട്ടറി ജയപ്രകാശ്അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വിജയൻ കാലായിൽ, വനിതാ സംഘം പ്രസിഡന്റ് ബീന മോഹനൻ, സെക്രട്ടറി സുനിത അജിത് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.



