Tuesday, February 10, 2026
No menu items!
Homeവാർത്തകൾബെംഗളൂരുവിലെ മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തം; ഐസിയുവില്‍ ചികിത്സയിലായിരുന്ന മലയാളി വെന്തുമരിച്ചു

ബെംഗളൂരുവിലെ മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തം; ഐസിയുവില്‍ ചികിത്സയിലായിരുന്ന മലയാളി വെന്തുമരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. പുനലൂര്‍ സ്വദേശി സുജയ് സുജാതന്‍(36) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച്‌ ഐസിയുവില്‍ ചികിത്സയിലായിരുന്നു.

ബെംഗളൂരു മതിക്കരയിലെ എംഎസ് രാമയ്യ മെഡി കോളേജില്‍ ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് വിവരം. കഴിഞ്ഞ രണ്ടാഴ്ചയായി സുജയ് ഇവിടെ ചികിത്സയിലായിരുന്നു. അതേസമയം, തീപിടിത്തമുണ്ടായപ്പോള്‍ സുജയിനെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments