ബി എസ് പി മുൻ സംസ്ഥാന പ്രസിഡന്റ് കേണൽ പി. വിശ്വനാഥൻ അന്തരിച്ചു. സ്വാതന്ത്ര്യസമരസേനാനി പരേതനായ എ. പാപ്പച്ചന്റെ മകനും കേരള നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജനറൽ കൺവീനറും കേരള കരകൗശല വികസന കോർപ്പറേഷൻ ചെയർമാനും കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ പി രാമഭദ്രന്റെ സഹോദരനുമാണ്, ഏറെക്കാലമായി അസുഖബാധിതരായി ചികിത്സയിലായിരുന്നു. സംസ്കാരം സെപ്റ്റം.30 തിങ്കളാഴ്ച കരുനാഗപ്പള്ളിയിലെ വസതിയിൽ.



