ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ കീഴിലുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദദാനച്ചടങ്ങിനുള്ള വസ്ത്രധാരണത്തില്‍ കോളോണിയല്‍ രീതി ഒഴിവാക്കാന്‍ കേന്ദ്രനിര്‍ദേശം. ബ്ലാക്ക് റോബ് ഉപേക്ഷിക്കണമെന്നാണ് നിര്‍ദേശം. എയിംസ്, ഐഎന്‍ഐഎസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശം.
കറുത്ത കുപ്പായവും തൊപ്പിയും ധരിക്കുന്ന നിലവിലെ രീതി ബ്രിട്ടീഷ് ഭരണകാലത്തിന്റെതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടന്നു. ഓരോ സ്ഥാപനവും സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന പുതിയ വസ്ത്രരീതി രൂപകല്‍പ്പന ചെയ്യാന്‍ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്നും കൊളോണിയന്‍ രീതി ഉപേക്ഷിക്കണമെന്നും മന്ത്രാലയം സ്ഥാപനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു.