Saturday, March 14, 2026
No menu items!
Homeവാർത്തകൾബാലസാഹിത്യ പുസ്തകോത്സവം

ബാലസാഹിത്യ പുസ്തകോത്സവം

മലയിൻകീഴ് : വായന വാരാചരണത്തോടെ അനുബന്ധിച്ച്മലയിന്‍കീഴ് ഗവ. ജി.എച്ച്.എസ്. എസില്‍ ബാലസാഹിത്യ പുസ്തകോത്സവത്തിനു തുടക്കമായി. ചിന്ത പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള പുസ്തകോത്സവം മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്തു. ചിന്ത പബ്ലിഷേഴ്‌സ് അസിസ്റ്റന്റ് മാനേജര്‍ ജയപ്രസാദ്, പ്രഥമാധ്യാപിക സി.എച്ച്.ലീന, പി.റ്റി.എ പ്രസിഡന്റ് രാജേന്ദ്രന്‍ ശിവഗംഗ എന്നിവര്‍ സംസാരിച്ചു. വിജ്ഞാനവും ആഹ്ലാദവും പകരുന്ന വിശ്വനാടോടിക്കഥാ മാലിക, പഞ്ചതന്ത്രം കഥകള്‍, പഞ്ചാരകുഞ്ചു ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങളും വിശ്വസാഹിത്യം കുട്ടികള്‍ക്ക് എന്ന പരമ്പരയിലെ പാവങ്ങള്‍ ഉള്‍പ്പെടെയുള്ള ക്ലാസിക് കൃതികള്‍, കുഞ്ചന്‍ നമ്പ്യാര്‍, പ്രാചീന കവിത്രയം, ആധുനിക കവിത്രയം, കാലത്തിന്റെ കഥ, കലണ്ടറിന്റെ കഥ ഉള്‍പ്പെടെയുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങളും ബഹിരാകാശവും ബഹിരാകാശത്തിലെ വാസഗൃഹങ്ങളും മനുഷ്യനും ബഹിരാകാശവും ഉള്‍പ്പെടെയുള്ള ശാസ്ത്ര പഠനഗ്രന്ഥങ്ങളുമെല്ലാം മേളയിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments