Tuesday, February 17, 2026
No menu items!
Homeവാർത്തകൾബംഗ്ലാദേശില്‍ നോബല്‍ ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കുന്ന ഇടക്കാല സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബംഗ്ലാദേശില്‍ നോബല്‍ ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കുന്ന ഇടക്കാല സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ധാക്ക: ബംഗ്ലാദേശില്‍ നോബല്‍ ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കുന്ന ഇടക്കാല സർക്കാർ ഇന്ന് (വ്യാഴാഴ്ച) സത്യപ്രതിജ്ഞ ചെയ്യും. ബംഗ്ലാദേശ് സൈനിക മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക സമയം രാത്രി എട്ടുമണിക്കായിരിക്കും സത്യപ്രതിജ്ഞാച്ചടങ്ങുകള്‍. നിലവില്‍ പാരീസിലുള്ള യൂനുസ്, വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ധാക്കയിലെത്തുമെന്നാണ് റിപ്പോർട്ടുകള്‍.

സർക്കാർ ജോലിയിലെ സംവരണത്തിനെതിരേയുള്ള പ്രതിഷേധം സർക്കാർ വിരുദ്ധ പ്രക്ഷോഭമായതോടെയാണ് ഷെയ്ഖ് ഹസീനയ്ക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. തുടർന്ന് സഹോദരി രെഹാനയ്ക്കൊപ്പം അവർ ഇന്ത്യയിലെത്തി. രാഷ്ട്രീയ അഭയകേന്ദ്രത്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതിനെ തുടർന്ന് ഗാസിയാബാദിലെ ഹിൻഡണ്‍ വ്യോമതാവളത്തില്‍ തുടരുകയാണ് ഹസീന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments