Tuesday, February 17, 2026
No menu items!
Homeവാർത്തകൾപ്രൊഫ. കുരുവിള ജോസഫ് ബഹിരാകാശ ഇൻസ്റ്റിറ്റ്യൂട്ട് പ്രോ വൈസ് ചാൻസിലർ

പ്രൊഫ. കുരുവിള ജോസഫ് ബഹിരാകാശ ഇൻസ്റ്റിറ്റ്യൂട്ട് പ്രോ വൈസ് ചാൻസിലർ

കേന്ദ്ര ബഹിരാകാശവകുപ്പിനു കീഴിലുള്ള കല്‌പിത സർവ്വകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സ്പേസ് സയൻസ് & ടെക്നോളജിയുടെ പ്രോ. വൈസ് ചാർസലർ ആയി ഡോ. കുരു വിള ജോസഫ് നിയമിതനായി. ബഹിരാകാശ ശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലുമുള്ള വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി സമർപ്പിതമായ ഏഷ്യയിലെ ആദ്യ സർവ്വകലാശാലയാണ് ഐ ഐ എസ് റ്റി. ഈ സ്ഥാപനത്തിൽ രജിസ്റ്റാറും ഡീനുമായി പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം പോളിമർ നാനോ ടെക്നോളജി രംഗത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനും മികച്ച അക്കാഡമിഷ്യനുമാണ്. 250-ൽപരം അന്തർദേശീയ ജേർണലുകളിലെ പ്രസിദ്ധീക രണങ്ങളും 9 ബുക്കുകളും നിരവധി പേറ്റൻ്റുകളും മറ്റ് ഒട്ടനവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന്റെ ഗവേഷണ നേട്ടങ്ങളിൽപ്പെടുന്നു.
സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ മുൻനിര ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി കഴിഞ്ഞ 5 വർഷം ഇദ്ദേഹത്തിൻ്റെ പേര് ലൈഫ്‌ടൈം അച്ചീവ്മെൻ്റ് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

അക്കാദമികം, ഗവേഷണം എന്നിവയിലുടനീളം നടത്തിയ സംഭാവനകൾക്കൊപ്പം ദേശീയ, അന്തർദേശീയ ഉന്നതസമിതികളിൽ അംഗമായി ശാസ്ത്രവും വിദ്യാഭ്യാസവും സംബന്ധിച്ച് നയങ്ങളിലുണ്ടായ മാറ്റങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹം കോട്ടയം തെള്ളകം സ്വദേശിയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments