മലയിന്‍കീഴ് : കേരളാ വനിതാ കമ്മിഷന്‍ മലയിന്‍കീഴ് നിള സാംസ്‌കാരികവേദിയുമായി സഹകരിച്ചുകൊണ്ട് വിവാഹ പൂര്‍വ്വ ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിക്കുന്നു. വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നവര്‍ക്കും ആറ് മാസത്തിനുള്ളില്‍ വിവാഹിതരായവര്‍ക്കും ഒറ്റയ്‌ക്കോ, കൂട്ടായോ ക്ലാസില്‍ പങ്കെടുക്കാം. ബുധനാഴ്ച രാവിലെ 10-മണിക്ക് മലയിന്‍കീഴ് മാധവകവി സംസ്‌കൃതി കേന്ദ്രത്തില്‍ നടക്കുന്ന പരിപാടി കേരളാവനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി.സതീദേവി ഉദ്ഘാടനം ചെയ്യും. കുഹാസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ.സി.നായര്‍ ക്ലാസ് നയിക്കും. പ്രവേശനം സൗജന്യമാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 9995860354.