Thursday, March 26, 2026
No menu items!
Homeവാർത്തകൾപ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 29നും 30നും നടക്കുന്ന 15-ാമത് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 29നും 30നും നടക്കുന്ന 15-ാമത് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം ജപ്പാൻ സന്ദർശിക്കും. ഓഗസ്റ്റ് 29നും 30നും നടക്കുന്ന 15-ാമത് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇഷിബ പ്രധാനമന്ത്രി ആയതിന് ശേഷം മോദിയുമായി വേദി പങ്കിടുന്ന ആദ്യ ഉച്ചകോടിയാകുമിത്. പ്രതിരോധം, സുരക്ഷ, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടക്കും. തുടർന്ന്, ഓഗസ്റ്റ് 31നും സെപ്റ്റംബർ ഒന്നിനും ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments