ചെങ്ങമനാട്: കേരള ശാസ്ത്ര-സാങ്കേതിക -പരിസ്ഥിതി കൗൺസിൽ ആസ്ഥാനത്തു നടന്ന ചടങ്ങിൽ സയൻസ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ സെക്രട്ടറിയും കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ വൈസ് പ്രസിഡൻ്റും ഐ.ഐ.ടി.ചെന്നൈ സിവിൽ എൻജിനിയറിംഗ് വിഭാഗം പ്രൊഫസറുമായ ഡോ.കെ.പി സുധീർ, കേരള കാർഷിക സർവകലാശാല അഗ്രിക്കൾച്ചർ എഞ്ചിനീയറിങ്ങ് വിഭാഗം മുൻ പ്രൊഫസർ ഡോ. സേവ്യർ. കെ. ജേക്കബിന് ആദ്യപ്രതി നൽകി സുരേഷ് മുതുകുളത്തിന്റെ പ്രകൃതിയുടെ നിറക്കൂട്ടുകൾ പ്രകാശനം ചെയ്തു. സെൻ്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്പ്മെൻ്റ് മാനേജ്മെൻ്റ് ഡയറക്ടർ ഡോ. മനോജ്. പി. സാമുവൽ, കെ. എസ്. ഉദയകുമാർ, അഡ്വ. എസ്. കെ.സുരേഷ്, അഗ്രിക്കൾച്ചർ എഞ്ചിനീയർ കിംഗ്സ്ലിംഗ് ദാസ് എന്നിവർ സംബന്ധിച്ചു. സുരേഷ് മുതുകുളം തന്റെ പുതിയപുസ്തകത്തെ പരിചയപ്പെടുത്തി.