തലയോലപറമ്പ്: പൊതി റയിൽവേ മേൽപാലത്തിൻ്റെ സമീപ റോഡിലെ കുഴികൾ അടച്ച് പ്രദേശവാസികൾ മാതൃകയായി. പൈപ്പ് പൊട്ടി ജലം ചോർന്ന് രൂപപ്പെട്ട വൻകുഴി ഇരുചക്ര വാഹന യാത്രികരെയടക്കം അപകടപ്പെടുത്തിയതോടെയാണ് സുഹൃത്തുക്കളായ പുതുകാട്ടിൽവേണു, ജോജോവേനക്കുഴി, ചക്കുംകുഴിജോയി തുടങ്ങിയവർ ചേർന്ന് കല്ലുംപുഴിയും കൊണ്ട് കുഴികളടച്ചത്. ഏറെ ദൂരെ നിന്നു കല്ലുകളും പൂഴിയും ചുമന്നെത്തിച്ചാണ് സുഹൃത്തുക്കൾ കുഴി അടച്ചത്