സൂപ്പർ ലീഗ് കേരളയില്‍ കൊച്ചി ഫ്രാഞ്ചൈസി ടീമിന്റെ പുതിയ പേര് തീരുമാനം ആയി ഫോഴ്സാ കൊച്ചി എന്നാകും ടീം അറിയപ്പെടുക. മലയാള ചലച്ചിത്ര താരമായി പൃഥ്വിരാജ് ആണ് ഈ ടീമുന്റെ ഉടമ. പൃഥ്വിരാജ് തന്നെയാണ് ഇന്ന് ഔദ്യോഗികമായി പുതിയ പേര് പ്രഖ്യാപിച്ചത്. പേരിനായി നേരത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ പൃഥ്വിരാജ് അഭ്യർത്ഥിച്ചിരുന്നു.
കൊച്ചി പൈപ്പേഴ്സ് എന്നായിരുന്നു ടീമിന്റെ ആദ്യ പേര്. പൃഥ്വിരാജ് സഹ ഉടമയായി എത്തിയതോടെയാണ് ടീമിന്റെ റീബ്രാൻഡിംഗ് നടന്നത്. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ടീമിന്റെ ഉടമകളായി ഉണ്ട്. സൂപ്പർ ലീഗ് കേരളയുടെ ഭാഗമാകുന്ന ആദ്യ മലയാളി സെലിബ്രിറ്റി ആണ് പൃഥ്വി. സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക ലോഞ്ച് മെയ് മാസം നടന്നിരുന്നു. സെപ്റ്റംബറില്‍ ആകും ലീഗിന്റെ ആദ്യ സീസണ്‍ നടക്കുക.ആറ് ടീമുകള്‍ ആകും ആദ്യ സീസണില്‍ കേരള സൂപ്പർ ലീഗിന്റെ ഭാഗമാവുക.