പൂഞ്ഞാർ, പനച്ചികപ്പാറ ആലമ്പള്ളിൽ എ.പി. നാരായണൻ നായർ (കുഞ്ഞനി-57) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ പൂഞ്ഞാർ തെക്കേക്കര ഇടമലയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വാകമരം മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീഴുകയായിരുന്നു. ഉടൻതന്നെ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ സുജാത. മക്കൾ: സുജിത്ര എൻ. നായർ, സുമി എൻ. നായർ. മരുമക്കൾ: മരുമക്കൾ അജേഷ് ഇടമറ്റം, രഞ്ജിത്ത് പാല. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.



