Friday, August 8, 2025
No menu items!
Homeവാർത്തകൾപുതുപ്പള്ളി,വെള്ളുക്കുട്ട സ്കൂളിലെ എൽ പി സ്കൂളിലെ കുട്ടികളെ വരവേൽക്കുന്നത് കാടുകളും മാമരക്കവാടങ്ങളും

പുതുപ്പള്ളി,വെള്ളുക്കുട്ട സ്കൂളിലെ എൽ പി സ്കൂളിലെ കുട്ടികളെ വരവേൽക്കുന്നത് കാടുകളും മാമരക്കവാടങ്ങളും

പുതുപ്പള്ളി,വെള്ളുക്കുട്ട സ്കൂളിലെ എൽ പി സ്കൂളിലെ കുട്ടികളെ വരവേൽക്കുന്നത് കാടുകളും മാമരക്കവാടങ്ങളും. വലിയ മരങ്ങൾ ആണ് ഓരോ ക്ലാസ്സ്‌ റൂമിനും മുന്നിലും വരച്ചിരിയ്ക്കുന്നത്. വാതിൽ അടച്ചിട്ടാൽ അവിടെയൊരു ക്ലാസ്സ്‌ റൂം ഉണ്ടെന്നു തോന്നുകയേ ഇല്ല. നാലാം ക്ലാസിന്റെ വാതിൽ അടച്ചിട്ടാലും തുറന്നു കിടക്കുകയാണെന്നേ തോന്നു. എൽ കെ ജി, യു കെ ജി ക്ലാസ്സുകളിൽ കാർട്ടൂൺ കഥാപാത്രങ്ങളും അക്ഷരചിത്രങ്ങളും ഉണ്ട്.തുറന്നു കിടക്കുന്നു വെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വാതിൽ അവിടെയും ഉണ്ട്. ഒപ്പം പക്ഷി മൃഗാദികളും കാർട്ടൂൺ കൂട്ടുകാരും

സംഗീത സംവിധായകനും ചിത്രകാരനുമായ കോട്ടയം സ്വദേശി സിബിപീറ്റർ ആണ് ഈ കൗതുക ചിത്രങ്ങൾ വരച്ചിരിയ്ക്കുന്നത്. ത്രീ ഡൈമൻഷൻ ആർട്ട് ആണ് സിബി ആവിഷ്കരിച്ചിരിക്കുന്നത്. എമൽഷൻ, അക്രിലിക് കളറുകൾ ആണ് മാധ്യമമായി ഉപയോഗിച്ചിരിക്കുന്നത്. ഷൈജു, സനൽ, ലിന്റോ തോമസ്, എന്നിവരാണ് ചിത്രകലയിൽ സിബിയെ സഹായിക്കാൻ ഉള്ളത്.

കൗതുകമുണർത്തുന്ന ചിത്രങ്ങൾ വരയ്ക്കുന്ന സിബി അതിവേഗ ചിത്രകാരൻ മാത്രമല്ല ആയിരത്തി അമ്പതോളം ഗാനങ്ങൾ സംഗീതം ചെയ്ത വ്യക്തികൂടിയാണ്. സിബിയുടെ മൂന്നു മക്കളും പഠിച്ച സ്കൂൾ ആണിത്.എല്ലാവരും ചിത്രകലയിൽ പ്രതിഭകൾ ആണ്.

മകൻ സിബിസൺ റവന്യു ജില്ലാ കലോത്സവ ചിത്രകലാ മത്സരത്തിൽ യു പി വിഭാഗം ജേതാവാണ്. ഇളയ മകൾ സീയന്ന എൽ പി വിഭാഗം വിജയി ആണ്. മൂത്ത മകൾ സിഫണി കാർട്ടൂണിസ്റ്റാണ്. നിരവധി പുരസ്‌കാരങ്ങൾ കാർട്ടൂണിൽ നേടിയ സിംഫണി ഇത്തവണ +2 പരീക്ഷയിൽ ഫുൾ A പ്ലസ്സും രണ്ടു വിഷയത്തിൽ 100 മാർക്കും നേടി ഉന്നത വിജയം സ്വന്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments