Wednesday, December 24, 2025
No menu items!
Homeവാർത്തകൾപുതുതായി നിയമിതരായവർക്കുള്ള 71,000-ലധികം നിയമനക്കത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതുതായി നിയമിതരായവർക്കുള്ള 71,000-ലധികം നിയമനക്കത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: പുതുതായി നിയമിതരായവർക്കുള്ള 71,000-ലധികം നിയമനക്കത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബർ 23 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് നിയമനങ്ങൾ നൽകിയത്. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്തു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് കേന്ദ്ര സർക്കാർ നടത്തുന്ന പദ്ധതിയാണ്  റോസ്ഗർ മേള. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ചുവടുവയ്പ്പാണ് റോസ്​ഗർ തൊഴിൽ മേളയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. രാഷ്ട്രനിർമാണത്തിലും സ്വയംശാക്തീകരണത്തിലും പങ്കാളികളാകാൻ യുവാക്കൾക്കിത് അർഥവത്തായ അവസരങ്ങളേകുമെന്നും പ്രസ്താവനയിലുണ്ട്.

രാജ്യത്തുടനീളം 45 ഇടങ്ങളിലാണു തൊഴിൽമേള നടക്കുന്നത്. കേന്ദ്രഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കുമാണ് നിയമനങ്ങൾ. പുതുതായി നിയമിതരാകുന്നവർ രാജ്യമെമ്പാടും ആഭ്യന്തര മന്ത്രാലയം, തപാൽ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ് എന്നിവയുൾപ്പെടെ വിവിധ മന്ത്രാലയങ്ങളുടെ/വകുപ്പുകളുടെ ഭാഗമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments