Tuesday, July 8, 2025
No menu items!
Homeവാർത്തകൾപുതിയ വന്ദേ ഭാരത് എറണാകുളം - ബംഗളൂരു ജൂലൈ31 മുതൽ

പുതിയ വന്ദേ ഭാരത് എറണാകുളം – ബംഗളൂരു ജൂലൈ31 മുതൽ

കൊച്ചി: എറണാകുളം- ബം​ഗളൂരു ബന്ദേ ഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസ് ആരംഭിക്കുന്നു. ഈ മാസം 31 മുതൽ സർവീസ് ആരംഭിക്കും. ആഴ്ചയിൽ മൂന്നു ദിവസം വീതമാണ് എറണാകുളം – ബെംഗളൂരു, ബെംഗളൂരു – എറണാകുളം റൂട്ടിൽ വന്ദേ ഭാരത് സർവീസ് നടത്തുക. ബം​ഗളൂരുവിൽ നിന്നുള്ള സർവീസ് ഓ​ഗസ്റ്റ് 1 മുതൽ 26 വരെയാണ്.മൊത്തം 12 ട്രിപ്പുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.

എറണാകുളം – ബെംഗളൂരു റൂട്ടിൽ ജൂലൈ 31 മുതൽ ഓഗസ്റ്റ് 25 വരെയാണ് ട്രെയിൻ സർവീസ് നടത്തുക. എറണാകുളത്തു നിന്നു ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും (06001), ബം​ഗളൂരുവിൽ നിന്നു വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലും (06002) ആയിരിക്കും സർവീസ്. എറണാകുളത്തു നിന്നു ഉച്ചയ്ക്ക് 12.50നു യാത്ര തിരിച്ചു രാത്രി 10നു ബം​ഗളൂരുവിൽ എത്തും. ബം​ഗളൂരുവിൽ നിന്നു രാവിലെ 5.30നു തിരിച്ച് ഉച്ചയ്ക്ക് 2.20നു എറണാകുളത്ത് എത്തും. തൃശൂർ, ഷൊർണൂർ, പാലക്കാട് ജങ്ഷൻ, പോഡനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോളാർപേട്ട് എന്നീ സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. 8 കോച്ചുള്ള റാക്കാണ് ഓടിക്കുന്നത്. യാത്രക്കാരുടെ തിരക്കു മാനിച്ചാണ് തീരുമാനമെന്നു ദക്ഷിണ റെയിൽവേ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments