മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ കർദിനാൾ
റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് ലിയോ പതിനാലാമൻ എന്ന നാമമാണ് സ്വീകരിച്ചിരിക്കുന്നത്
അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായിട്ടാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇനി 1.4 ബില്യൺ കത്തോലിക്കരുടെ 267-ാമത് മാർപാപ്പ യാണ് ലിയോ പതിനാലാമൻ മാർപാപ്പ
സൗമ്യനും ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത സഹായിയുമായിരുന്ന പ്രിവോസ്റ്റ്, പെറുവിൽ വർഷങ്ങളോളം മിഷനറിയായി പ്രവർത്തിച്ചിട്ടുണ്ട്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് അല്പം മുമ്പ് പുഞ്ചിരിയോടെ കൈ വീശി
“സമാധാനം നിങ്ങളോടൊപ്പം ഉണ്ടാകട്ടെ,” അദ്ദേഹം അഭിവാദ്യം ചെയ്തു.
പുതിയ മാർപാപ്പയെ കണ്ട് പതിനായിരക്കണക്കിന് ആളുകൾ ആഹ്ലാദം പ്രകടിപ്പിച്ചു.
ഏപ്രിൽ 21, 2025-ൽ 88-ാം വയസ്സിൽ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായാണ് പ്രിവോസ്റ്റ് എത്തുന്നത്. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ നിറഞ്ഞ കാലഘട്ടത്തിൽ, വിഭജിതമായ സഭയെ ഒന്നിപ്പിക്കുക എന്ന വലിയ വെല്ലുവിളിയാണ് പുതിയ മാർപാപ്പയ്ക്ക് മുന്നിലുള്ളത്.
പാപ്പ ഉദ്ഘാടന ചടങ്ങ് ഈ ആഴ്ച ആഘോഷിക്കപ്പെടുമെന്നും, അതിൽ ലോകമെമ്പാടുമുള്ള രാഷ്ട്രീയ-മത നേതാക്കൾ പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.



