Sunday, March 22, 2026
No menu items!
Homeവാർത്തകൾപി. ശശിധരൻ വൈക്കം ഏരിയ സെക്രട്ടറി

പി. ശശിധരൻ വൈക്കം ഏരിയ സെക്രട്ടറി

വൈക്കം: സി പി എം വൈക്കം ഏരിയ സെക്രട്ടറിയായി പി. ശശിധരനെയും 19 അംഗ ഏരിയ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. വൈക്കം നഗരസഭ മുൻ ചെയർമാൻ കൂടിയായപി.ശശിധരന് നാലരപതിറ്റാണ്ട് കാലത്തെ പൊതുരംഗത്തെ പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയായി ഏരിയ സെക്രട്ടറി സ്ഥാനം. കോവിഡ് കാലത്ത് വൈക്കം നഗരസഭ ചെയർമാനായിരുന്ന സമയം പി.ശശിധരൻ്റെ സമർപ്പണത്തോടെയുള്ള പ്രവർത്തനവും നേതൃപാടവവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ എകോപിപ്പിക്കുന്നതിന് ഏറെ സഹായകരമായിരുന്നു.

വൈക്കം ടൗൺ ലോക്കൽ സെക്രട്ടറിയായി അഞ്ച് തവണ ശശിധരൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മോട്ടോർ തൊഴിലാളി യൂണിയൻ സെക്രട്ടറി, ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ നിർവഹിച്ചിട്ടുണ്ട്. വൈക്കം ടൗൺ സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം,സിപിഎം വൈക്കം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ ദീർഘനാളായി പ്രവർത്തിച്ചുവരുന്നു.

ഏരിയ കമ്മിറ്റി അംഗങ്ങളായി പി. ഹരിദാസ്,കെ.കെ. ശശികുമാർ,ടി.ടി. സെബാസ്റ്റ്യൻ,പി.വി. പുഷ്കരൻ,എം. സുജിൻ,എസ്. ദേവരാജൻ,കെ.കെ. രഞ്ജിത്ത്,സി.പി. ജയരാജ്,എൻ.സുരേഷ് കുമാർ,കെ.എസ്. ഷിബു,ആനന്ദ് ബാബു,കെ. ദീപേഷ്,കെ.എസ്. ഗോപിനാഥൻ ,കവിത റെജി,രാഗിണി മോഹൻ,ഇ.എൻ. സാലിമോൻ,ജി രവികുമാർ,കെ.കെ. സുമനൻ എന്നിവരെയും തെരഞ്ഞെടുത്തു. 19 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments