Tuesday, December 23, 2025
No menu items!
Homeവാർത്തകൾപിതൃമോക്ഷ പുണ്യം തേടി തിരുവില്വാമല നിളതീരത്തെ ഐവർമഠത്തിൽ പതിനായിരങ്ങൾ

പിതൃമോക്ഷ പുണ്യം തേടി തിരുവില്വാമല നിളതീരത്തെ ഐവർമഠത്തിൽ പതിനായിരങ്ങൾ

തിരുവില്വാമല: മഹാഭാരത യുദ്ധാനന്തരം പിതൃശാപം തീരാൻ ഭാരതമെങ്ങും അലഞ്ഞ പഞ്ചപാഠവർ നിളതീരത്ത് ബലിതർപ്പണം ചെയ്തതോടെ പിതൃമോക്ഷം സാധ്യമായെന്ന വിശ്വാസത്തിലൂന്നിയാണ്, പഞ്ചപാണ്ടവാർ പ്രതിഷ്ഠ നിർവഹിച്ചെന്ന് ഐതീഹ്യമുള്ള തിരുവില്വാമല പാമ്പാടി ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾക്ക് പതിനായിരങ്ങൾ ആണ് എത്തിയത്.

കനത്ത മഴയിൽ ഭാരത പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും ഐവർമഠം ക്ഷേത്ര ഭാരവാഹികളും തിരുവില്വാമല ഗ്രാമപഞ്ചായത്ത് അധികൃതരും സന്നദ്ധ പ്രവർത്തകരും ബലിതർപ്പണത്തിനെത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

പഴയന്നൂർ പോലീസ് ക്രമസമാധാന നിയന്ത്രണത്തിനും ഗതാഗത നിയന്ത്രണത്തിനുമായി ഐവർമഠം കടവിൽ സജ്ജമാണ്. അഗ്നിരക്ഷ സേനയുടെ ഒരു യൂണിറ്റും സേവനസന്നദ്ധമായി തിരുവില്വാമലയിൽ ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments