പാലാ: ഗാഡലൂപ്പേ മാതാ ജനകിയ വികസനസമിതി (PDC) യുടെ നേതൃത്വത്തിൽ “പിങ്ക്ഡേ” ആചരണവും ക്യാൻസർ ബോധവൽക്കരണ സെമിനാറും നടത്തപ്പെട്ടു. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ്, ഓങ്കോളജിസ്റ്റ് ഡോ. ഉണ്ണി.എസ്.പിള്ള സെമിനാർ നയിച്ചു. P.D.C പ്രസിഡന്റും ഇടവക വികാരിയുമായ ഫാ. ജോഷി പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഇടവക സമിതി സെക്രട്ടറി പി വി ജോർജ്, PDC സെക്രട്ടറി ജൂബി ജോർജ് എന്നിവർ പ്രസംഗിച്ചു. ക്യാൻസർ രോഗികൾക്ക് വേണ്ടിയുള്ള, SBI യുടെ വിവിധ ഇൻഷുറൻസ് സ്കീമുകളെ പറ്റിയുള്ള വിവരണം ശ്രീമതി മോളി (SBI പാലാ) നൽകി. ആശാകിരണം സെക്രട്ടറി രമ്യ സെബാസ്റ്റ്യൻ സമ്മേളനത്തിൽ സ്വാഗതവും, ആശകിരണം അംഗം അലിസ് ജോർജ് കൃതജ്ഞതയും അർപ്പിച്ചു. ആനിമേറ്റർ റോസമ്മ ജോസഫ്, ആശാകിരണം അംഗം റോസ് ജോജോ എന്നിവർ നേതൃത്വം നൽകി.
പിങ്ക്ഡേയും, ക്യാൻസർ ബോധവൽക്കരണ സെമിനാറും
RELATED ARTICLES



