കുര്യനാട് : അഡ്വ.മോൻസ് ജോസഫ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 60 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് അഡ്വ.മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ അദ്ധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എം പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പിസി കുര്യൻ ,ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, ഇ.ജെ ആഗസ്തി, എം.എം തോമസ്, ഡോ. സിന്ധുമോൾ ജേക്കബ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പ്രസംഗിക്കും. ഗ്രാമപഞ്ചായത്ത് മെമ്പർ സാബു തെങ്ങുംപള്ളി, ഹെഡ്മിസ്ട്രസ് നീന പോൾ കെ, പി ടി എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കെ എസ് എന്നിവർ നേതൃത്വം നൽകും.