പാണപിലാവ് ഗവൺമെന്റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീന ഷംസുദ്ദീൻ വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്നലെ മകൾ നെഫ്‌ലയുടെ വിവാഹമായിരുന്നു. കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് മേരിസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹശേഷം വൈകിട്ട് കോട്ടയം കുടയം പടിയിലുള്ള വരന്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു. രാത്രി വാഴൂർ പതിനേഴാം മൈൽ ഇളമ്പള്ളി കവല വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്നും 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഭർത്താവ് ഷസുദ്ദീനും മകൻ നെബിൽ മുഹമ്മദ് ഷായും പരിക്ക്‌കളോടെ രക്ഷപ്പെട്ടു. എരുമേലി പുത്തൻപുരക്കൽ കുടുംബാംഗമാണ് പരേത.



