വടക്കെത്തറ: വടക്കെത്തറ എൻ എസ് എസ് കരയോഗം ഓണാഘോഷ പരിപാടി സങ്കടിപ്പിച്ചു. വടക്കെത്തറ കരയോഗം ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് കുട്ടിനാരായണൻ ഭദ്രദീപം കുളത്തി ഉത്ഘാടനം ചെയ്തു. കരയോഗം കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ചടങ്ങിൽ കരയോഗം സെക്രട്ടറി പി കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് മോഹനൻ, ട്രഷറർ രുഗ്മണി , താലൂക്ക് മെമ്പർ മണികണ്ഠൻ, എക്സിക്യൂട്ടീവ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.