കോഴഞ്ചേരി: അയ്യപ്പ സേവാ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി കോഴഞ്ചേരി പഴഞ്ഞിയില്‍ വാസുദേവക്കുറുപ്പ് (അമ്പോറ്റി) അന്തരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി , പള്ളിയോട സേവാസംഘം എക്സി കുട്ടീവ് കമ്മിറിയംഗം , തിരുവാറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ – ഷൈല ജി നായര്‍, മക്കള്‍: അനന്തു വി കുറുപ്പ് , അനന്തലക്ഷ്മി വി കുറുപ്പ്, മരുമക്കള്‍: എസ് .ശ്രുതി, ദീപക് ചന്ദ്രന്‍.