പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസുകാരന് ദാരുണാന്ത്യം. അടൂർ കടമ്പനാട് സ്വദേശി അഭിരാം(4 ) ആണ് മരിച്ചത്. പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ഫോട്ടോ എടുക്കാൻ തൂണിൽ ചാരി നിന്നപ്പോഴാണ് അപകടം ഉണ്ടായത്. കോൺക്രീറ്റ് തൂണിന് നാല് അടിയോളം ഉയരമുണ്ട്. ഇതേ തുടർന്ന് കോന്നി ആനക്കോട് താൽക്കാലികമായി അടച്ചു.



