തിരുവില്വാമല: ക്ഷീര വികസന വകുപ്പിന്റേയും പട്ടിപ്പറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ആണ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചത്. തിരുവില്വാമല ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ വെട്ടുകാട്ടിൽ സമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് താര ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണൻ മുല്ലയ്ക്കൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പഴയന്നൂർ ബ്ലോക് ക്ഷീരവികസന ഓഫീസർ റിസ്വാന പി കബീർ പദ്ധതി വിശദീകരണം നടത്തി. പഴയന്നൂർ ഡയറി ഫാം ഇൻസ്ട്രക്റ്റർ കെ ജി ജിഷ ക്ഷീരമേഖലയിലെ പാലിന്റെ ഗുണമേന്മയെ കുറിച്ച് ക്ലാസെടുത്തു. ക്ഷീരസംഘം വൈസ് പ്രസിഡന്റ് പ്രഭാകരൻ സ്വാഗതവും സെക്രട്ടറി കെ സി ജ്യോതി നന്ദിയും പറഞ്ഞു.



