Sunday, August 3, 2025
No menu items!
Homeവാർത്തകൾനെഹ്റു ട്രോഫി ഭാഗ്യചിഹ്നം തയ്യാറക്കൽ മത്സരം; സമയപരിധി ജൂലൈ 04 വരെ നീട്ടി

നെഹ്റു ട്രോഫി ഭാഗ്യചിഹ്നം തയ്യാറക്കൽ മത്സരം; സമയപരിധി ജൂലൈ 04 വരെ നീട്ടി

ഓഗസ്റ്റ് 10-നു നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ നല്‍കുന്നതിനുള്ള സമയപരിധി ജൂലൈ നാല് വൈകിട്ട് അഞ്ച് വരെ നീട്ടി.എ-4 സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്.സൃഷ്ടികള്‍ മൗലികമായിരിക്കണം.എന്‍ട്രികള്‍ അയക്കുന്ന കവറില്‍ ’70-ാമത് നെഹ്‌റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം.ഒരാള്‍ക്ക് ഒരു എന്‍ട്രിയേ നല്‍കാനാകൂ.

പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ പ്രത്യേകം പേപ്പറില്‍ എഴുതി എന്‍ട്രിക്കൊപ്പം സമര്‍പ്പിക്കണം.കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ എന്‍ട്രികളും സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 10,001 രൂപ സമ്മാനമായി നല്‍കും. വിധിനിര്‍ണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments