ആലപ്പുഴ: ഓഗസ്റ്റ് 10 ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിയത്. വള്ളംകളി സെപ്റ്റംബർ മാസത്തിൽ നടത്തും. തീയതി പിന്നീട് തീരുമാനിക്കും. സർക്കാർ തീരുമാനം ജില്ലാ കളക്ടറെ അറിയിച്ചു.



