ന്യൂഡൽഹി: കൽപിത/ കേന്ദ്ര സർവകലാശാലകളിൽ എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.എസ്സി നഴ്സിങ് കോഴ്സുകളിൽ അഖിലേന്ത്യ ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള വേക്കൻസി സ്പെഷൽ റൗണ്ട് കൗൺസലിങ് നടപടികൾ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10ന് ആരംഭിക്കും. 21ന് ഉച്ചക്ക് 3 മണിവരെ ഫീസ് അടക്കാം. 22ന് രാവിലെ എട്ട് മണിവരെ ചോയിസ് ഫില്ലിങ്/ ലോക്കിങ് നടപടികൾ പൂർത്തിയാക്കാം. സീറ്റ് അലോട്ട്മെന്റ് നവംബർ 23ന് പ്രഖ്യാപിക്കും. നീറ്റ് യു.ജി 2024 റാങ്ക് അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്. സീറ്റ് ലഭിച്ച കോളജിൽ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടുന്നതിന് നവംബർ 25 മുതൽ 30 വൈകീട്ട് അഞ്ച് മണിവരെ സൗകര്യം ലഭിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് www.mcc.nic.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റേറ്റ് കൗൺസലിങ്, അലോട്ട്മെന്റ് നടപടികൾ നവംബർ 25നും 29നും മധ്യേ പൂർത്തിയാക്കാനാണ് നിർദേശം. പ്രവേശനം നേടുന്നതിന് ഡിസംബർ അഞ്ചുവരെ സമയം ലഭിക്കും.
നീറ്റ് യു.ജിയിൽ സ്പെഷൽ റൗണ്ട് കൗൺസലിങ് നാളെ മുതൽ
RELATED ARTICLES



