Monday, December 22, 2025
No menu items!
Homeവാർത്തകൾനിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ പ്രാഥമികതല പരിശോധന പൂർത്തിയായി. ഭാരത് എൻജിനീയറിങ് ലിമിറ്റഡിന്റെ അംഗീകൃത എൻജിനീയർമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലും മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലും മലപ്പറം ജില്ലാ ഇ വി എം വെയർഹൗസിൽ നടത്തി. മെഷീനുകളുടെ പൂർണ്ണമായ പ്രവർത്തന പരിശോധന നടത്തിയിരുന്നു. ഇതിൽ പൂർണമായി പ്രവർത്തനക്ഷമമാണെന്ന് കണ്ടെത്തിയ മെഷീനുകളിൽ നിന്ന് റാൻഡമായി തിരഞ്ഞെടുത്ത 1 ശതമാനം മെഷീനുകളിൽ 1200, 2 ശതമാനത്തിൽ 1000, 2 ശതമാനത്തിൽ 500 വീതം മോക്ക് വോട്ടുകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് രേഖപ്പെടുത്തി അവയുടെ കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ട്. തുടർന്ന് ഈ മെഷീനുകൾ ജില്ലാ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുകയും ഇവയിൽ നിന്ന് 50 വീതം മെഷീനുകൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തായി ഉപയോഗപ്പെടുത്തുകയും ചെയ്തു.

ഒന്നാംഘട്ട റാൻഡമൈസേഷൻ മെയ് 31 ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ തലത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തിയിരുന്നു. ഇതിൽ പ്രാഥമികതല പരിശോധനയ്ക്കുശേഷം ജില്ലാ സ്‌ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന മെഷീനുകളിൽ നിന്നും റിസർവ് മെഷീനുകൾ ഉൾപ്പെടെ നിശ്ചിത എണ്ണം മെഷീനുകൾ നിലമ്പൂർ വരണാധികാരിക്ക് അനുവദിച്ച് നൽകുകയുണ്ടായി.

രണ്ടാംഘട്ട റാൻഡമൈസേഷൻ വരണാധികാരിയുടെ തലത്തിൽ ജനറൽ ഒബ്സർവർടെയും സ്ഥാനാർത്ഥികൾ, അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ജൂൺ 9 ന് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽകർ അറിയിച്ചു. ഒന്നാംഘട്ട റാൻഡമൈസേഷനിൽ അനുവദിച്ചു കിട്ടിയ മെഷീനുകൾ റാൻഡം അടിസ്ഥാനത്തിൽ പോളിംഗ് സ്റ്റേഷനുകളിലേക്ക് അനുവദിച്ചു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments