തലയോലപറമ്പ്: നാലു വർഷക്കാലം നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ഷാജിമോൾ രാജിവച്ചു.എൽഡിഎഫിലെ ധാരണപ്രകാരമാണ് ഇന്നലെ രാജിവച്ചത്. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റവും കൂടുതൽ ഭവനങ്ങൾ നിർമ്മിച്ചും കുടിവെള്ളാതിരുന്ന സ്ഥലങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതടക്കം നിരവധി പ്രവർത്തനങ്ങളാണ് നടന്നത്. കേരള കോൺഗ്രസ് എമ്മിലെ ഷിജിവിൻസൻ്റ് ഇനി പ്രസിഡൻ്റാകും.



