കതിരൂർ: കതിരൂർ ഗ്രാമ പഞ്ചായത്തിലെ നാലാം മൈൽ കോത്താലമലയിൽ പച്ചത്തുരുത്ത് പദ്ധതി പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശശിധരൻ മനേക്കര ഉദ്ഘാടനം ചെയ്തു. ചെറഗ് പ്രകൃതി നിരീക്ഷണ ക്ലബ് കതിരൂർ , BMC കതിരൂർ ഗ്രാമ പഞ്ചായത്ത്, NSS യൂണിറ്റ് കതിരൂർ GVHSS- ഹരിതകേരളമിഷൻ തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
പരിയാരം ഔഷധിയിൽ നിന്നെത്തിച്ച 500 ഓളം ഔഷധ ചെടികൾ കോത്താല മലയിൽ വെച്ചു പിടിപ്പിച്ചു. ചെറഗ് പ്രകൃതി നിരീക്ഷണ ക്ലബ് കോഡിനേറ്റർ സജിത്ത് നാലാം മൈൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെകട്ടറി സുനിത K V അധ്യക്ഷയായി. ശശിധരൻ മനേക്കര ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷൻ കോഡിനേറ്റർ ലത കാണി, അസിസ്റ്റന്റ് സെക്രട്ടറി ബിജു S, VEO ലത, MV രസിത എന്നിവർ സംബന്ധിച്ചു. നാലാം മൈൽ വെള്ളോത്ത് മോഹനന്റെ വീട്ടിലായിരുന്നു ഉദ്ഘാടന ചടങ്ങ്.



