Thursday, February 19, 2026
No menu items!
Homeവാർത്തകൾനാടിന്റെ ഉത്സവമായി മരങ്ങാട്ടുപിളളി കാർഷികോത്സവ് ആരംഭിച്ചു.

നാടിന്റെ ഉത്സവമായി മരങ്ങാട്ടുപിളളി കാർഷികോത്സവ് ആരംഭിച്ചു.

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിളളിയുടെ ഗ്രാമോത്സവം കാർഷികോത്സവ് ആരംഭിച്ചു. സെപ്റ്റംബർ 8 ന് ആരംഭിച്ച കാർഷികോത്സവം 11 ന് സമാപിക്കും . മരങ്ങാട്ടുപിള്ളി സെൻ്റ ഫ്രാൻസിസ് അസ്സിസി പാരിഷ്ഹാൾ ആണ് മുഖ്യവേദി. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്, കൃഷി വകുപ്പ്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്ക്, കാർഷിക വികസന സമിതി, വിവിധ കർഷക കൂട്ടായ്‌മകൾ, വ്യാപാര വ്യവസായ സ്ഥാപനങ്ങൾ, സ്വാശ്രയ കർഷക സമിതി മണ്ണയ്ക്കനാട്, കുടംബശ്രീ, ക്ഷീരോല്പ്‌പാദക സംഘങ്ങൾ, വായനശാലകൾ, ആർ.പി.എസുകൾ, വിവിധ ചാരിറ്റബിൾ സംഘങ്ങൾ.എം.ജി.എൻ.ആർ.ഇ.ജി.എസ്, അംഗനവാടി പ്രവർത്തകർ, ഹരിതകർമ്മസേന, ആശാവർക്കർമാർ തുടങ്ങിയവരുടെ സഹകരണത്തോടെ കാർഷികോതവ സംഘടിപ്പിക്കുക എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും സംഘാടനസമിതി ചെയർമാനുമായ ബെൽജി എമ്മാനുവൽ, ഗ്രാമപ ഞ്ചായത്ത് വൈസ് പ്രസിഡൻ്റ” ഉഷാ രാജു, കൃഷി ഓഫിസറും ജനറൽ കൺവീനറുമായ മനു കൃഷണൻ, കോർഡിനേറ്റർ റോബിൻ കല്ലോലിൽ, പബ്ലിസിറ്റി വിഭാഗം കൺവീനർ ബെന്നി തോട്ടപ്പ നാൽ, മെമ്പർമാരായ സാബു അഗസ്റ്റ്യൻ, സലിമോൾ ബെന്നി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മികച്ച മൂന്ന് സമ്മിശ്ര കർഷർക്ക് നൽകുന്ന അവാർഡ്‌ദാനം, കോട്ടയം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന കർഷക ടിമുകൾ പങ്കെ ടുക്കുന്ന ജില്ലാതല കാർഷിക ക്വിസ് മത്സരം, പുരാതന ഉപകരങ്ങളുടെയും നാണയങ്ങളുടെയും പ്രദർശനം, കാർഷിക സെമിനാർ, മെഡിക്കൽ ക്യാമ്പുകൾ, വിള മത്സരവും പ്രദർശനവും, വിദ്യാർത്ഥി കൾക്കും കർഷകർക്കുമുള്ള ക്വിസ് മത്സരങ്ങൾ. ഞാർ നടീൽ, ചേറ്റിലോട്ട മത്സരങ്ങൾ, മുതിർന്ന കർഷക സംഗമം, പഞ്ചായത്തുതല അടുക്കളതോട്ട മത്സരം, വിവിധ കലാ കായിക മത്സരങ്ങൾ, കിടാരി – നാടൻപശു മത്സരം, റബ്ബർതോട്ട പരിപാലന മത്സരം, വിവിധ പ്രദർശന വിപണന സ്റ്റാളു കൾ, സൗജന്യ പച്ചക്കറി തൈ വിതരണം, സാംസ്‌കാരിക ഘോഷയാത്ര, കലാസന്ധ്യ, സൗഹ്യദവടം വലി, കൂപ്പൺ നറുക്കെടുപ്പ് എന്നിവയും, പഞ്ചായത്ത് അതിർത്തി പരിധിയില്ലാതെ കുടവയർ മത്സരവും കാർഷികോത്സവിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നു. വിവിധ മത്സരങ്ങളായി രണ്ടു ലക്ഷ ത്തിലധികം തുകയുടെ ക്യാഷ് പ്രൈസുകളും ഉപഹാരങ്ങളും, എണ്ണായിരം ഹൈബ്രീഡ് പച്ചക്കറി തൈകളും വിതരണം ചെയ്യുന്നു.

സെപ്റ്റംബർ 8 തിങ്കളാഴ്‌ച – കാർഷികോത്സവിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം നൽകുന്ന തിനായി മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കർഷകരിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സമാഹരിക്കുന്ന വിഭവങ്ങൾ ഫുഡ് കമ്മറ്റിയ്ക്ക് നൽകുന്ന കലവറ നിറയ്ക്കൽ, പഞ്ചായത്തുതല കാർഷിക ക്വിസ്മത്സരം എന്നിവ ഇന്നലെ നടന്നു.

ഇന്ന് വിവിധ കലാമത്സരങ്ങൾ നടക്കും സെപ്റ്റംബർ 10 ബുധൻ 8.30 am പഞ്ചായത്ത് അതിർത്തിയായ നാടുകുന്ന് ജംഗ്ഷനിൽ നിന്നും വിളംബര റാലി. ഫ്ളാഗ്ഓഫ് ചെയ്യുന്നത് ശ്രി. കെ.സദൻ DYSP പാലാ, 9.00 am പതാക ഉയർത്തൽ ബെൽജി എമ്മാനുവൽ, 9.10 am ലഹരിവിരുദ്ധ ഫ്ളാഷ്മോബ് (ആണ്ടൂർ നേഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ), 9.25 am പ്രദർഷന വിപണനമേള ഉദ്ഘാടനം എം.എം. തോമസ്, 9.30 am കാർഷികോത്സവ ഉദ്ഘാടനവും ഭദ്രദിപപ്രകാശനവും അഡ്വ. കെ. ഫ്രാൻസീസ് ജോർജ്ജ് എം.പി. മുഖ്യ പ്രഭാഷണം ശ്രീ. ഷാഹുൽ ഹമീദ് IPS (ജില്ലാ പോലീസ് മേധാവി), ജോസ് പുത്തൻകാലാ(ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ), രാജു ജോൺ ചിറ്റേത്ത് (ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ്), ഡോ. സിന്ധുമോൾ ജേക്കബ് (ബ്ലോക്ക് പഞ്ചായത് വൈ. പ്രസിഡൻ്റ), ത്രിതല പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുക്കുന്നു. 10.00 am റിട്ട. ഡെപ്യൂട്ടി ഡയറക്‌ടർ കൃഷിവകുപ്പ് കോട്ടയം, സിബി തോമസ് സംയോജിത കൃഷി രീതികൾ എന്ന വിഷയത്തിൽ കാർഷിക സെമിനാർ നയിക്കും. 12.30 pm സൗജന്യ പച്ചക്കറിതൈ വിതരണം. 12.45 pm വെയിറ്റ് ബാലൻസിംഗ്, കപ്പപൊളിക്കൽ മത്സരങ്ങൾ, 1.00 pm കർഷക സദ്യ, 2.00 pm മുതിർന്ന കർഷകരുടെ സംഗമം, 4.00 pm ഞാർ നടിൽ ചേറ്റിലോട്ട മത്സരങ്ങൾ, 5.00 pm സൗഹൃദ വടംവലി, 5.30 pm കുടവയർ മത്സരം, 6.00 pm കലാസന്ധ്യയുടെ ഉദ്ഘാടനം പ്രശസിത സിനിമാതാരം അനൂപ് ചന്ദ്രൻ, 6.30 pm ആർട്ടിസ്റ്റിക് യോഗാ പ്രകടനം, വിവിധ കലാപരിപാടികൾ.

സെപ്റ്റംബർ 11 വ്യാഴം

10.00 am കോട്ടയം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന കർഷക ടിമുകൾ പങ്കെടുക്കുന്ന ജില്ലാതല കാർഷിക ക്വിസ് മത്സരം, ക്വിസ് മാസ്റ്റർ ഡോ. വിമൽ ശർമ്മ. സമ്മാ നദാനം ജോ ജോസ് സി. (പ്രിൻസിപ്പൽ കൃഷിഓഫിസർ കോട്ടയം), ഉല്പ്‌പാദന ഉപാധികളുടെ വിതര ണോദ്ഘാനം ഡോ. ജയലക്ഷ്മ‌ി (പ്രൊഫ. & ഹെഡ്. കെ.വി.കെ. കുമരകം) 12.30pm കസേരകളി, ഓലമെടയൽ മത്സരം, 1.00pm കർഷക സദ്യ, 2.00 pm വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരം, 3.30 pin സാസ്കാരിക ഘോഷയാത്ര, 5.30 pm സമാപന സമ്മേളനവും, കർഷക അവാർഡ് വിതരണ വും, ആദരിക്കലും ജോസ് കെ. മാണി. എം.പി, അദ്ധ്യക്ഷൻ മോൻസ് ജോസഫ് എം.എൽ.എ.. മുഖ്യ പ്രഭാഷണം ചേതൻകുമാർ മീണ IAS (ജില്ലാ കളക്‌ടർ കോട്ടയം), അനുഗ്രഹ പ്രഭാഷണം ഫാ. ജോസഫ് തയ്യിൽ (അസി. വികാരി സെൻ്റ ഫ്രാൻസിസ് അസ്സിസി ചർച്ച് മരങ്ങാട്ടുപിള്ളി) ത്രിതല പഞ്ചാ യത്ത് പ്രതിനിധികൾ, രാഷ്ട്രിയ കക്ഷി പ്രതിനിധികൾ, കർഷകസംഘ പ്രതിനിധികൾ തുടങ്ങിയ വർ പങ്കെടുക്കും. 7.00 pm കൂപ്പൺ നറുക്കെടുപ്പ്, 7.30 pm തിരുവാതിരകളി, കരോക്കെ ഗാനമേള (ശ്രീരാഗം മ്യൂസിക് ക്ലബ് കോട്ടയം).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments