Saturday, February 14, 2026
No menu items!
HomeCareer / job vacancyനഴ്‌സ്‌മാർക്ക് യുകെയിൽ നോർക്ക റൂട്ട്സ് മുഖേന അവസരം

നഴ്‌സ്‌മാർക്ക് യുകെയിൽ നോർക്ക റൂട്ട്സ് മുഖേന അവസരം

യുകെ വെയിൽസിലെ കാർഡിഫ് ആൻഡ് വെയ്ൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിലേയ്ക്ക് നോർക്ക റൂട്ട്സ് ഓൺലൈൻ അഭിമുഖം സംഘടിപ്പിക്കുന്നു. CBT യോഗ്യതയുളള പീഡിയാട്രിക് ഐ.സി.യു (PICU) സ്പെഷ്യാലിറ്റിയിലും  ട്രക്കിയോസ്റ്റമിയിലും പ്രവ്യത്തി പരിചയവും ഉണ്ടായിരിക്കണം. നഴ്സിങ്ങിൽ ബിരുദമോ (BSc) ഡിപ്ലോമയോ (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന  IELTS/ OET യു.കെ സ്കോറും ഉളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രസ്തുത സ്പെഷ്യാലിറ്റിയിൽ ചുരുങ്ങിയത് ഒരുവർഷത്തെ പ്രവൃത്തി പരിചയം അനിവാര്യം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ  ബയോഡാറ്റ, OET  /IELTS സ്കോർ കാർഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്സ്പോർട്ടിന്റെ പകർപ്പ്, എന്നിവ  സഹിതം 2024 സെപ്റ്റംബർ 07 നകം അപേക്ഷിക്കണം. 

കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments