Thursday, February 26, 2026
No menu items!
Homeവാർത്തകൾനരേന്ദ്ര മോദി ഇൻസ്റ്റയിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന നേതാവെന്ന നേട്ടത്തിലെത്തി

നരേന്ദ്ര മോദി ഇൻസ്റ്റയിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന നേതാവെന്ന നേട്ടത്തിലെത്തി

ദില്ലി: ഇൻസ്റ്റഗ്രാമിൽ പത്ത് കോടി ഫോളോവേഴ്‌സ് എന്ന നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ പ്രധാന നേതാക്കളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന നേതാവെന്ന നേട്ടത്തിലെത്തിയത്. പത്ത് കോടി ഫോളോവേഴ്‌സിനെ നേടുന്ന ലോകനേതാക്കളിലും രാഷ്ട്രീയക്കാരിലും ഒന്നാമനാണ് ഇന്ത്യൻ പ്രധാനമന്ത്രി.

2014 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നത്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടെ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനുള്ളതിനേക്കാൾ ഇരട്ടിയിലേറെ ഫോളോവേഴ്‌സിനെ നേടാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. ഫോളോവേഴ്‌സിൻ്റെ എണ്ണത്തിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ളവരുടെ ആകെ ഫോളോവേഴ്‌സിലും മുകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനം. 4.32 കോടി ഫോളോവേഴ്‌സുമായി ട്രംപ് രണ്ടാമതും 1.5 കോടി ഫോളോവേഴ്‌സുമായി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബവോ സുബ്യന്തോ മൂന്നാമതുമാണ്. 1.44 കോടി ഫോളോവേഴ്‌സുള്ള ബ്രസീലിയൻ പ്രസിഡൻ്റ് ലുലയാണ് നാലാം സ്ഥാനത്ത്. തുർക്കിയുടെ പ്രസിഡൻ്റ് എർദോഗൻ 1.16 കോടി ഫോളോവേഴ്‌സുമായി അഞ്ചാമതാണ്.

യുവാക്കൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വീകാര്യതയാണ് ഇത് അർത്ഥമാക്കുന്നതെന്നാണ് ബിജെപിയുടെ വാദം. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളിൽ വച്ച് ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള നേതാവും മോദിയാണ്. രണ്ടാമത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും(1.61 കോടി), മൂന്നാമത് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (1.26 കോടി)യുമാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments