നരുവാമൂട്: നരുവാമൂട് എസ്.കെ.പബ്ലിക് സ്ക്കൂളില്‍ മലയാളോത്സവത്തോടനുബന്ധിച്ച് കലാസാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. യവനിക സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ 23, 24 തീയതികളിലാണ് മലയാളോത്സവം സംഘടിപ്പിക്കുന്നത്. 23-ന് നടക്കുന്ന പരിപാടിയില്‍ കഥ, കവിത, ലേഖനം, ചിത്രരചന, പഴഞ്ചൊല്ല്, കടങ്കഥ എന്നീ വിഭാഗങ്ങളിലും 24-ന് പ്രസംഗം, പദ്യപാരായണം, കേട്ടെഴുത്ത്, ക്വിസ്, പദനിര്‍മിതി, പദകേളി എന്നീ വിഭാഗങ്ങളിലുമാണ് മത്സരങ്ങള്‍ നടക്കുന്നത്. എല്‍.പി, യു.പി, ഹൈസ്ക്കൂള്, ഹയര്‍സെക്കന്‍ഡറി വിഭാഗക്കാര്‍ക്ക് പ്രത്യേകം പ്രത്യേകം മത്സരങ്ങളാണ് നടക്കുക. വിജയികള്‍ക്ക് സമ്മാനത്തിന് പുറമെ പങ്കാളിത്തസമ്മാനവും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്ന സ്ക്കൂളിന് റോളിങ് ട്രോഫിയും നല്‍കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 8089473122, 9207516585.



