Tuesday, February 24, 2026
No menu items!
Homeവാർത്തകൾനന്മയുടെ മാതൃക കാട്ടി യൂത്ത് ഫ്രണ്ട് പ്രവർത്തകർ

നന്മയുടെ മാതൃക കാട്ടി യൂത്ത് ഫ്രണ്ട് പ്രവർത്തകർ

കുറവിലങ്ങാട്: കാടുപിടിച്ചു കിടന്ന കുറവിലങ്ങാട് താലൂക്ക് ആശുപത്രി പരിസരം വൃത്തിയാക്കി കേരള യൂത്ത്ഫ്രണ്ട് എം കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി. ആശുപത്രിയുടെ മുൻവശത്തായി വഴിയരികിൽ കാട് പിടിച്ചു കിടന്ന പരിസരമാണ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടിത്തെളിച്ച് വൃത്തിയാക്കിയത്. കടുത്തുരുത്തി കുറവിലങ്ങാട് റോഡ് സൈഡിലുള്ള മരകമ്പുകളും മറ്റു കെട്ടിടാവശിഷ്ടങ്ങളും ഉണ്ടായിരുന്നതിനാൽ പുല്ലു പിടിച്ചു കാട് കയറിയ സ്‌ഥിതിയായിരുന്നു. കമ്പുകളും അവശിഷ്ടങ്ങളും നീക്കം ചെയ്ത് കാടുവെട്ടിതെളിച്ചു പ്രദേശം വൃത്തിയാക്കി.

യൂ​ത്ത് ഫ്ര​ണ്ട്-എം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ വെ​ട്ടി​യാ​നി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ർ​മ്മല ജി​മ്മി, കേരള കോൺഗ്രസ് (എം) കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സിബി മാണി, വാർഡ് മെമ്പർമാരായ ഡാ​ർ​ലി ജോ​ജി, വി​നു കു​ര്യ​ൻ, യൂത്ത്‌ഫ്രണ്ട് (എം) കുറവിലങ്ങാട് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങളിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments