Tuesday, July 8, 2025
No menu items!
Homeവാർത്തകൾനടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ

നടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ

നടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ. ജന്മദിനത്തോടനുബന്ധിച്ച് മലയാളത്തിലെ മഹാനടന്റെ സമഗ്ര ചരിത്രവും വിശേഷങ്ങളും ഉൾപ്പെടുത്തി ഒഫീഷ്യൽ വെബ് സെറ്റ് പുറത്തിറക്കി. നടന്റെ ജീവ ചരിത്രവും സിനിമയിലേക്കുള്ള സംഭാവനകളും ഉൾപ്പെടുത്തി
madhutheactor.com എന്ന വെബ്സൈറ്റ് നടൻ മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്തത്.നടന് ഇതുവരെ ലഭിച്ച അവാർഡുകൾ, അഭിനയിച്ച സിനിമയിലെ പോസ്റ്ററുകൾ, ഹിറ്റ് ​ഗാനങ്ങൾ, മികച്ച അഭിമുഖങ്ങൾ ഇവയെല്ലാം വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, ശ്രീകുമാരൻ തമ്പി, എം ടി വാസുദേവൻ നായർ, ഷീല, ശാരദ, സീമ തുടങ്ങിയവർ മധുവിനെ കുറിച്ചെഴുതിയകുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.

വെബ്സൈറ്റിന്റെ ലിങ്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രശസ്ത മാധ്യമപ്രവർത്തകൻ ബൈജു ചന്ദ്രനും ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. ‘മലയാളത്തിന്റെ അന്തസ്സും അഭിമാനവുമായ വിഖ്യാത നടൻ മധുവിന്റെ ജന്മദിനമായ ഇന്ന് , അദ്ദേഹത്തിന്റെ കലാ ജീവിതത്തെ സംബന്ധിക്കുന്ന വെബ്സൈറ്റ് പൊതുസമക്ഷത്തിലേക്ക് എത്തുകയാണ്. അപൂർവമായ ചിത്രങ്ങൾ, ഹിറ്റ് ഗാനങ്ങൾ, ജീവചരിത്രം, അഭിമുഖ സംഭാഷണങ്ങൾ, ലേഖനങ്ങൾ തുടങ്ങിയവയെല്ലാം ചേർന്ന് ആ മഹാപ്രതിഭയുടെ ജീവിതത്തിലൂടെയുള്ള സമഗ്രമായ ഒരു സഞ്ചാരമാണ് ഈ വെബ്സൈറ്റ്.

മധു സാറിന്റെ പുത്രി ഉമയും ജീവിത പങ്കാളി കൃഷ്ണ കുമാറും ചേർന്നു തയ്യാറാക്കിയ വെബ്സൈറ്റിന്റെ ലിങ്ക് ഞാൻ അഭിമാനത്തോടെ സമർപ്പിക്കുന്നു.ഒപ്പം മധു സാറിന് എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുകയും ചെയ്യുന്നു.’- ബൈജു ചന്ദ്രൻ കുറിച്ചു.ഒരിക്കലും അടങ്ങാത്ത കടലിലെ ഓളം പോലെ മനസിൽ നിറയെ സ്വപ്നങ്ങളുമായി പുറക്കാട് കടപ്പുറത്ത് കറുത്തമ്മയെ തേടിയെത്തിയ പരീക്കുട്ടി എന്ന ദുരന്ത കാമുകൻ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്. പ്രണയ നൈരാശ്യത്തെ ഇന്നും മലയാളികൾ ഓർക്കുന്നത് പരീക്കുട്ടിയിലൂടെയാണ്. കാമുകനിൽ ആരംഭിച്ച് മുത്തച്ഛനിൽ വരെ എത്തി നിൽ‌ക്കുമ്പോഴും മധുവിനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. മധുവിന്റെ ജീവിതം കാമറയ്ക്കുമുന്നിൽ മാത്രം ഒതുങ്ങി നിൽക്കുതായിരുന്നില്ല. സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ ഉടമ, സ്‌കൂൾ ഉടമ, കർഷകൻ തുടങ്ങിയ റോളുകളിലും തിളങ്ങിയിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments