കൊടുമണ്‍: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇരുപത്തിനാലു മണിക്കൂറും കത്തി നില്ക്കുന്ന തെരുവുവിളക്കുകള്‍ നിത്യകാഴ്ചയാണ്. ബന്ധപ്പെട്ടവരുടെ അശ്രദ്ധയും അനാസ്ഥയും മൂലം അമൂല്യമായ വെെദ്യുതി പാഴായി പോവുകയാണ്. ഉപഭോക്താക്കളില്‍ നിന്നും ഭീമമായ ചാര്‍ജ് ഈടാക്കിയും ഭീമമായ ശമ്പളം കെെപ്പറ്റുകയും ചെയ്യുന്ന കെ.എസ്.ഇ.ബി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയാല്‍ പോലും അലംഭാവം കാട്ടുകയാണെന്ന പരാതിയും ബഹുജനങ്ങള്ക്കിടയിലുണ്ട്.



