മുംബൈ: ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്രയുടെ ആരോഗ്യനില തിങ്കളാഴ്ച അപ്രതീക്ഷിതമായി മോശമായതിനെ തുടർന്ന് അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില സ്ഥിരമായി തുടരുന്നു. അടുത്ത 48 മണിക്കൂർ അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കും. ഇതിനിടയിൽ ബോളിവുഡ് സൂപ്പർസ്റ്റാറുകളായ സൽമാൻ ഖാനും ഷാരൂഖ് ഖാനും ഉൾപ്പെടെയുള്ള താരങ്ങൾ അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിലെത്തി.



