Friday, February 27, 2026
No menu items!
Homeവാർത്തകൾദ്യശ്യ വിരുന്നൊരുക്കാന്‍ കുടുംബശ്രീ കനസ് ജാഗ ചലച്ചിത്രമേള സെന്റ് തെരേസാസ് കോളജില്‍

ദ്യശ്യ വിരുന്നൊരുക്കാന്‍ കുടുംബശ്രീ കനസ് ജാഗ ചലച്ചിത്രമേള സെന്റ് തെരേസാസ് കോളജില്‍

കൊച്ചി: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഹ്രസ്വ ചലച്ചിത്രമേള കനസ് ജാഗ സെന്റ് തെരേസാസ് കോളജില്‍ നടക്കും. ഒക്ടോബര്‍ 26, 27 തിയതികളിലായി നടക്കുന്ന മേള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

മേളയില്‍ 103 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ ആദ്യമായാണ് തദ്ദേശീയ മേഖലയിലെ കുട്ടികളുടെ നേതൃതത്തില്‍  ഇത്തരത്തില്‍ ഒരു  ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ഐക്യ രാഷിട്ര സംഘടന, ടാലന്റ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സ് എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ആകെ അഞ്ചു വേദികളിലായായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ നാലു വേദികളില്‍ ഹ്രസ്വചലച്ചിത്ര പ്രദര്‍ശനവും ഒരു വേദിയില്‍ സെമിനാറും സംഘടിപ്പിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ സെമിനാറുകളില്‍ പങ്കെടുക്കും. ഹ്രസ്വ ചലച്ചിത്രങ്ങള്‍ ആസ്വദിക്കുന്നതിനും സെമിനാറുകളില്‍ പങ്കെടുക്കുന്നതിനും പൊതു ജനങ്ങള്‍ക്കും അവസരമുണ്ട്. ഹ്രസ്വ ചലച്ചിത്രങ്ങള്‍ തയ്യാറാക്കിയ അഞ്ഞൂറോളം കുട്ടികളും അനിമേറ്റര്‍മാര്‍, ബ്രിഡ്ജ് സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ രണ്ടായിരത്തോളം പേര്‍ മേളയില്‍ പങ്കെടുക്കും .

തദ്ദേശീയരായ കുട്ടികള്‍ തയ്യാറാക്കിയ കഥകള്‍ തിരക്കഥകള്‍ എന്നിവ ഉള്‍പ്പെടുത്തി  തയ്യാറാക്കിയിട്ടുള്ള കനസ് ജാഗ-പുസ്തക പ്രകാശനവും, അനിമേറ്റര്‍മാര്‍, അനിമേറ്റര്‍ കോര്‍ഡിനേറ്റര്‍മാര്‍ ബ്രിഡ്ജ് സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ പങ്കെടുക്കുന്ന അധ്യാപക സംഗമവും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments