Wednesday, February 11, 2026
No menu items!
Homeവാർത്തകൾദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ എൻഎച്ച്എഐയോട് ഹെെക്കോടതി

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ എൻഎച്ച്എഐയോട് ഹെെക്കോടതി

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ ദേശീയ ഹൈവേ അതോറിറ്റിക്കെതിരെ ഹൈക്കോടതി. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും എന്താണ് സംഭവിച്ചത് എന്നതില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജനങ്ങള്‍ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകര്‍ന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. തുടര്‍ന്ന്, ദേശീയ പാതകളില്‍ ഘടനാപരമായ മാറ്റം വരുത്തുമെന്ന് ദേശീയ പാത അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. തെറ്റായ കാര്യങ്ങള്‍ സംഭവിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്ത് ദിവസത്തെ സമയം വേണമെന്നും എന്‍എച്ച്എഐ ആവശ്യപ്പെട്ടു. സംഭവത്തില്‍ കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയെന്നും ദേശീയപാത അതോറിറ്റി ഹെെക്കോടതിയെ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments