ചേരാനെല്ലൂർ: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ചേരാനെല്ലൂർ പഞ്ചായത്തിൽ കിലോമീറ്ററുകളോളം റോഡ് അടച്ചു കെട്ടുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിൻ്റെ നേതൃത്വത്തിൽ ബുധനാഴ്ച വൈകീട്ട് അഞ്ചിന് മനുഷ്യ ശൃഖല തീർക്കും. തൈക്കാവ് ജംഗ്ഷൻ മുതൽ വരാപ്പുഴ പാലം വരെയാണ് പ്രതിഷേധം. ദേശീയ പാതയിൽ ഇടപ്പള്ളി കുന്നുംപുറം മുതൽ വരാപ്പുഴ പാലം വരെയുള്ള രണ്ടര കിലോമീറ്ററിലധികം വരുന്ന ഭാഗത്ത് അടിപ്പാത നിർമ്മിക്കാത്തതിനെതിരേ പ്രദേശവാസികൾ ഒന്നടങ്കം പ്രതിഷേധത്തിലാണ്.



