ചെങ്ങമനാട്: തോട്ടകം സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ കുടുംബ യൂണിറ്റുകളുടെയും, കരുണ സഹായ സംഘം ട്രസ്റ്റിൻ്റെയും, മർത്തമറിയം വനിതാ സമാജത്തിന്റെയും, സൺഡേ സ്കൂൾ, യൂത്ത് അസോസിയേഷൻ തുടങ്ങിയ ഭക്ത സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ഇടവകദിനവും കുടുംബ യൂണിറ്റുകളുടെ സംയുക്ത വാർഷികവും നടന്നു. വികാരി റവ. ഫാ. വർഗ്ഗീസ് അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൽ എഫ് ഹോസ്പിറ്റൽ അസി. ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു.
എൽദോ യോഹന്നാൻ മൂന്നുപീടിയേക്കൽ, കെ കെ വർഗ്ഗീസ് കൂരൻ, ഷൈജു ഏലിയാസ് കൊല്ലേലി, ബിനോയ് കൂരൻ, എൽദോ ചെറിയാൻ അരീക്കൽ, ബേസിൽ കെ വി കൂരൻ, മനോജ് ജോൺ പുതുശ്ശേരി, അമ്പിളി ബാബു കൂരൻ, ശീമോൻ വർഗ്ഗീസ് മൂന്നുപീടിയേക്കൽ, വർഗീസ് മാത്യു കൂരൻ, ജോണി കൂരൻ, ബിന്ദു വർഗീസ് കൂരൻ എന്നിവർ സംസാരിച്ചു. തുടർന്ന് കോർപ്പറേറ്റ് ട്രെയിനർ ഡോ. പോൾ മുണ്ടാടൻ കുടുംബ നവീകരണ ക്ളാസ് എടുത്തു. കരുണ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 50 വർഷം പൂർത്തിയാക്കിയ ദമ്പതികളെ സമ്മേളനത്തിൽ ആദരിച്ചു.