കോട്ടയം: ജില്ലയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷനുകീഴിൽ വിതരണത്തിന് തയ്യാറായിരിക്കുന്ന തേക്ക് സ്റ്റമ്പുകൾ മേയ് 12 മുതൽ വിതരണം ചെയ്യും. പൊൻകുന്നം സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസിൽ നിന്ന് ഒരു സ്റ്റമ്പിനു 15 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്. വിശദ വിവരങ്ങൾക്ക് ഫോൺ: 0481-2310412, 9496230296.



