Sunday, December 21, 2025
No menu items!
Homeവാർത്തകൾതെലുങ്കാനയിൽ ഒരു മലയാളി കൈവരിച്ച ദേശീയനേട്ടം

തെലുങ്കാനയിൽ ഒരു മലയാളി കൈവരിച്ച ദേശീയനേട്ടം

എറണാകുളം ജില്ലയിലെ ചെങ്ങമനാട് തേയ്ക്കാനത്ത് കുടുംബാംഗവും വിശുദ്ധ ഗബ്രിയേലിന്റെ മോണ്ട്ഫോർട്ട് ബ്രദേഴ്‌സ് സന്യാസ സമൂഹത്തിലെ അംഗവുമായ ബ്രദർ വർഗീസ് തേയ്ക്കാനത്തിന്റ പരിശ്രമങ്ങളുടെ ഫലമായി ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഹോം ഗാർഡുകളായി റിക്രൂട്ട് ചെയ്യുന്നു. ഈ മേഖലയിൽ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി തെലങ്കാന മാറി, 29 നവംബറിലെ സുപ്രധാന തീരുമാനത്തെതുടർന്ന് തെലങ്കാന സംസ്ഥാനത്ത്, ട്രാഫിക് നിയന്ത്രണത്തിൽ സഹായിക്കുന്നതിന് ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഹോം ഗാർഡുകളായി റിക്രൂട്ട് ചെയ്യ്ത് തുടങ്ങി.

സംസ്ഥാനത്തെ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയെ സമന്വയിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ശ്രമത്തിൻ്റെ ഭാഗമായുള്ള ഈ നീക്കം, വനിതാ പ്രിൻസിപ്പൽ സെക്രട്ടറി അനിത രാമചന്ദ്രൻ ഐഎഎസിൻ്റെ നേതൃത്വത്തിൽ നടന്ന ആസൂത്രണ യോഗത്തിന്റെ ഫലമാണ്. ഇതിനുവേണ്ടി നിരന്തരം പരിശ്രമിച്ചത് സാമൂഹിക പ്രവർത്തകനായ ബ്ര. വർഗീസ് തേയ്ക്കാനത്ത് ആണ്. ഇദ്ദേഹം ഹൈദരാബാദിലെ സാധാരണ ജനങ്ങൾക്ക് വേണ്ടി മുന്നണി പോരാളിയായി ആദിവാസികളുടെയും ദളിതരുടെയും ഗിരിവർഗ്ഗ സമൂഹത്തിന്റെയും ഉന്നമനത്തിനായി ജീവിതം മാറ്റിവെച്ചിരിക്കുന്നു. തെലങ്കാനയിലെ നഗരങ്ങളിലും തെരുവകളിലും സമൂഹം വലിച്ചെറിയുന്ന ചപ്പിലും ചവറിലും നിന്ന് ഭക്ഷണങ്ങൾ പെറുക്കി ജീവിതം കണ്ടെത്തുന്ന, സമൂഹം അകറ്റി നിർത്തുന്ന സാധാരണ ജനങ്ങളുടെ കൂടെ, അവരോടൊപ്പം നിന്ന് അവരെ മോൻനിരയിലേയ്ക്ക് നയിക്കുന്ന സോഷ്യൽ വർക്കറാണ് ഹൈദരാബാദ് മോണ്ട്ഫോൻട്ട് സോഷൃൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടറായ ബ്ര. വർഗീസ് തേയ്ക്കാനത്ത്.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട.അനേകം ട്രാൻസ്ജന്റുകൾ എന്ന് അറിയപ്പെടുന്ന ആണും പെണ്ണും അല്ലാത്ത ഷണ്ഡന്മാരുടെ ആരോഗ്യ – വിദ്യാഭ്യാസ പുരോഗതിയോടൊപ്പം അവർക്ക് സമൂഹത്തിൽ മറ്റുള്ളവരെപ്പോലെ മാനൃമായി ജീവിക്കാനുള്ള അവസരം ഒരുക്കാൻ നടത്തിയ പ്രവത്തനങ്ങളുടെ ഫലമാണ് ട്രാൻൻസ്ജെൻഡമാർക്ക് ലഭിക്കുന്ന ഹോം ഗാർഡ് നിയമനം. ഇന്ത്യയിലെ ആദ്യത്തെ സർക്കാരിൻ്റെ നേതൃത്വത്തിലുള്ള ഒരു സംരംഭമായി ഇത് മാറി. ട്രാഫിക് മാനേജ്‌മെൻ്റിന്റെ വർധിച്ചോവരുന്ന ആവശ്യകത പരിഹരിക്കാനും ട്രാൻസ്‌ജെൻഡർമാർക്ക് മാന്യമായ തൊഴിൽ നൽകാനും ഇതുമൂലം സാധിക്കും, ഒരു പൊതു സേവനം എന്ന നിലയിൽ ഈ തുടക്കം കാര്യമായ ജനകീയ ശ്രദ്ധ നേടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments