കാഞ്ഞങ്ങാട്: ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായി ജോലി ചെയ്ത സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി മാറിയ ടീച്ചറാണ് ലിൻസ
നീണ്ട പന്ത്രണ്ട് വർഷത്തോളം ഇഖ്ബാൽ സ്കൂളിലെ ക്ലാസ്മുറികളിലേക്ക് കയറുമ്പോൾ പാഠപുസ്തകങ്ങളായിരുന്നില്ല ലിൻസ കൈയ്യിൽ പിടിച്ചിരുന്നത്, ചൂലായിരുന്നു. ജീവിതം വെച്ചുനീട്ടിയ പ്രതിസന്ധികളിൽ പെട്ട് പഠനം പാതിവഴിയിൽ നിലയ്ക്കുമായിരുന്ന ജീവിതമായിരുന്നു ലിൻസയുടേത്. എന്നാലിന്ന് താൻ ചൂലുമായി കയറിയ ക്ലാസ് മുറികളിലേക്ക് കൈയ്യിൽ ഹാജർ ബുക്കും ഇംഗ്ലീഷ് പാഠപുസ്തകവുമായി കയറിപ്പോകുന്ന ലിൻസ ടീച്ചറിലേക്കുള്ള പരിണാമം വർഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിൻ്റെയും അർപ്പണ മനോഭാവത്തിൻ്റെയും കഥയാണ്.
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കൻ്ററി സ്കൂളിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്ന ആർ ജെ ലിൻസ ഇന്ന് ഇതേ സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപികയാണ്.അച്ഛൻ രാജൻ്റെ അപ്രതീക്ഷിത മരണമാണ് 24 വർഷം മുൻപ് ലിൻസയുടെ ജീവിതത്തെ തകിടം മറിച്ചത്. അന്ന് ബിഎ ഇംഗ്ലീഷ് അവസാന വർഷ വിദ്യാർത്ഥിയായിരുന്നു അവർ. അനുജൻ അന്ന് ഒൻപതാം ക്ലാസിലും. സംസ്കൃത അധ്യാപകനായ അച്ഛൻ്റെ മരണത്തെ തുടർന്ന് കുടുംബത്തിൻ്റെ വരുമാനം നിലച്ചതോടെ ലിൻസ ജോലി കണ്ടെത്തേണ്ടതായി വന്നു. ഈ സമയത്താണ് ജീവിതത്തിൽ പ്രതീക്ഷ പകർന്നുകൊണ്ട് ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ അധികൃതർ ബന്ധപ്പെട്ടത്. സ്കൂളിൽ നിന്ന് നീണ്ട അവധിയെടുത്ത ലാസ്റ്റ് ഗ്രേഡ് സെർവൻ്റിൻ്റെ ഒഴിവിലേക്ക് താത്കാലിക നിയമനമായിരുന്നു ആദ്യം. അങ്ങനെ കൈയ്യിൽ ചൂലുമായി 21ാം വയസിൽ ലിൻസ സ്കൂളിലെത്തി.
പിന്നീടുള്ള ആറ് വർഷക്കാലം തൂപ്പുജോലിക്കാരിയായി ലിൻസ ഇതേ സ്കൂളിൽ തുടർന്നു. ഇതിനിടെ ബിഎ ഇംഗ്ലീഷ് ബിരുദവും പിന്നീട് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് ബിഎഡിന് പ്രവേശനം നേടി. 2006 ലാണ് സ്കൂളിൽ നിന്ന് അവധിയെടുത്ത് പോയ ജീവനക്കാരി തിരികെയെത്തിയത്. ഇതോടെ അതുവരെയുണ്ടായിരുന്ന താത്കാലിക ജോലി ലിൻസയ്ക്ക് നഷ്ടമായി. എങ്കിലും ബിഎഡ് പഠനം തുടർന്നു. കോഴ്സ് പാസായ ലിൻസയ്ക്ക് പിന്നീട് ജോലി ലഭിച്ചത് കാഞ്ഞങ്ങാട് തന്നെയുള്ള സ്വകാര്യ സ്കൂളിലായിരുന്നു. അതിലൂടെ ആദ്യമായി അധ്യാപക ജോലിയിലേക്ക് അവർ പ്രവേശിച്ചു. നീണ്ട ആറ് വർഷത്തോളം ഈ ജോലിയിൽ തുടർന്ന ലിൻസയ്ക്ക് പിന്നീടാണ് ഇഖ്ബാൽ സ്കൂളിൽ നിന്ന് തന്നെ വിളിയെത്തിയത്
കാഞ്ഞങ്ങാട്: ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായി ജോലി ചെയ്ത സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി മാറിയ ടീച്ചറാണ് ലിൻസ.നീണ്ട പന്ത്രണ്ട് വർഷത്തോളം ഇഖ്ബാൽ സ്കൂളിലെ ക്ലാസ്മുറികളിലേക്ക് കയറുമ്പോൾ പാഠപുസ്തകങ്ങളായിരുന്നില്ല ലിൻസ കൈയ്യിൽ പിടിച്ചിരുന്നത്, ചൂലായിരുന്നു. ജീവിതം വെച്ചുനീട്ടിയ പ്രതിസന്ധികളിൽ പെട്ട് പഠനം പാതിവഴിയിൽ നിലയ്ക്കുമായിരുന്ന ജീവിതമായിരുന്നു ലിൻസയുടേത്. എന്നാലിന്ന് താൻ ചൂലുമായി കയറിയ ക്ലാസ് മുറികളിലേക്ക് കൈയ്യിൽ ഹാജർ ബുക്കും ഇംഗ്ലീഷ് പാഠപുസ്തകവുമായി കയറിപ്പോകുന്ന ലിൻസ ടീച്ചറിലേക്കുള്ള പരിണാമം വർഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിൻ്റെയും അർപ്പണ മനോഭാവത്തിൻ്റെയും കഥയാണ്.