ചെങ്ങമനാട്: തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത ബാങ്ക് പ്രസിഡണ്ട് ടി ഒ ജോൺസൺ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷിജിത സന്തോഷ് ആദ്യ വില്പന നടത്തി. ബോർഡ് അംഗം രശ്മി മോഹൻദാസ് അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ പി യു രാധാകൃഷ്ണൻ, ടീ ഷൈൻ, എം പി മുഹമ്മദ്, എപി മധു എന്നിവർ ആശംസകൾ നേർന്നു. പി കെ ബിജു സ്വാഗതവും, സിന്ധു പി ഗോപാൽ നന്ദിയും രേഖപ്പെടുത്തി.