മലയിന്‍കീഴ് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മലയിന്‍കീഴ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. മലയിന്‍കീഴ് ജി.ജി.എച്ച്.എസ് ഏസ് ഓഡിറ്റോറിയത്തില്‍ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.സുരേഷ് ബാബു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ കൃഷ്ണപ്രിയ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ കെ.വാസുദേവന്‍നായര്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ അനില്‍കുമാര്‍, ബി.കെ.ഷാജി, വിവിധ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകര്‍, കാട്ടാക്കട ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ എന്‍. ശ്രീകുമാര്‍, അധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍, എസ്.എസ്.കെ പ്രതിനിധികള്‍, എന്‍. എസ്.എസ്, എസ്.പി.സി, എന്‍.സി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ലിറ്റില്‍ കൈറ്റ്‌സ്, റെഡ് ക്രോസ് അംഗങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



